KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് നെന്മാറയിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു

പാലക്കാട് നെന്മാറയിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. മീനാക്ഷി, മകൻ സുധാകരൻ എന്നിവരാണ് വെട്ടേറ്റു മരിച്ചത്. പോത്തുണ്ടി ബോയൻ കോളനിയിൽ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം.ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി ചെന്താമരയാണ് കൊലപാതകം നടത്തിയത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. മരിച്ച സുധാകരന്റെ ഭാര്യ സജിതയെ, പ്രതിയായ ചെന്താമര നേരത്തെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

Share news