KOYILANDY DIARY.COM

The Perfect News Portal

ചങ്ങനാശേരിയില്‍ പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ ഡോര്‍ ഇളകി വീണ് 17കാരന് പരുക്ക്

ചങ്ങനാശേരിയില്‍ പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ ഡോര്‍ ഇളകി വീണ് 17കാരന് പരുക്ക്. ചങ്ങനാശേരി സ്വദേശി അലന്‍ ബിജുവിനാണ് പരുക്കേറ്റത്. പരുക്കേറ്റ അലനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ അലന്‍ ബിജു അപകടനില തരണം ചെയ്തു. ആകാശ തൊട്ടിലിനു താഴെ ബന്ധുവായ കുട്ടിയ്ക്ക് ഒപ്പം നിന്ന അലന്റെ തലയില്‍ ഡോര്‍ പതിക്കുകയായിരുന്നു. അലന്‍റെ തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് എട്ടരയോടെയാണ് സംഭവം.

അപകടത്തെത്തുടര്‍ന്ന് യന്ത്ര ഊഞ്ഞാലിന്റെ പ്രവര്‍ത്തനം പൊലീസ് താല്ക്കാലികമായി നിര്‍ത്തിവെപ്പിച്ചു. ചങ്ങനാശ്ശേരി മെട്രോപൊളിറ്റന്‍ പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായാണ് യന്ത്ര ഊഞ്ഞാല്‍ ഒരുക്കിയത്. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് യന്ത്ര ഊഞ്ഞാല്‍ ഓപ്പറേറ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാ വീഴ്ച ഉണ്ടായോയെന്ന് കാര്യത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Share news