14 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 1,523 പേർ കൊല്ലപ്പെട്ടെന്ന് കണക്കുകൾ

കഴിഞ്ഞ 14 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 1,523 പേർ കൊല്ലപ്പെട്ടെന്ന് കണക്കുകൾ. കാട്ടാന ആക്രമണത്തിൽ മാത്രം 273 പേർക്ക് ജീവൻ നഷ്ടമായി. കടുവയുടെ ആക്രമണത്തിൽ 11 പേരും കാട്ടുപന്നിയുടെ ആക്രമണത്തിൽ 63 പേരും കൊല്ലപ്പെട്ടു.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ 9 പേർക്കും പാമ്പുകളുടെ കടിയേറ്റ് 1421പേരും മരിച്ചു. വന്യജീവി ആക്രമണത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത് 2018-19 വർഷത്തിലാണ്. 146 പേരാണ് മരണപ്പെട്ടത്. 2024 ൽ മുതൽ 2025 ജനുവരി വരെ മാത്രം 53 പേരാണ് കൊല്ലപ്പെട്ടത്.

