സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി.ഇന്ന് പവന് 240 രൂപ കൂടി വില 60,440 ആയി. കഴിഞ്ഞ ദിവസം പവന്റെ വില 60,000 കടന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയായിരുന്നു ഇത്. ഗ്രാമിന് 30 രൂപ കൂടി 7,555 ആയി. 24 കാരറ്റ് സ്വർണത്തിന് 65,936 രൂപയും 18 കാരറ്റിന് 49,456 രൂപയുമാണ് വില.