KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പൂക്കാട് എഫ് എഫ് ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം വേറിട്ട അനുഭവമായി. കലോത്സവത്തിൽ വിവിധ ശേഷികൾ ഉള്ള കുട്ടികളും മുതിർന്നവരുമായ നിരവധി പേർ  പങ്കെടുത്തു. ചേമഞ്ചേരി പഞ്ചായത്തിലെ അഭയം, തണൽ, സ്പെയ്സ് തുടങ്ങിയ സ്പെഷ്യൽ സ്ക്കൂളുകളിൽ നിന്നും അയൽ സഭകൾ വഴിയുമാണ് പരിപാടികളിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്.
കലോത്സവം ഭിന്നശേഷി സൗഹൃദ കൂട്ടായ്മയായ ഏയ്ഞ്ചൽ സ്റ്റാർസ് സെക്രട്ടറി സാബിറ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ അദ്ധ്യക്ഷത വഹിച്ചു, പരിപാടിയിൽ പങ്കെടുത്തവർക്കുള്ള ഉപഹാരവും വിതരണം ചെയ്തു.
.
.
വൈസ് പ്രസിഡണ്ട് എം ഷീല ടീച്ചർ, സെക്രട്ടറി ടി അനിൽകുമാർ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ അതുല്യബൈജു, വി കെ അബ്ദുൾ ഹാരിസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി സതീഷ് ചന്ദ്രൻ, ആസൂത്രണ സമിതി അംഗം ശശി കൊളോത്ത്, കവി, ബിനേഷ് ചേമഞ്ചേരി എന്നിവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ കെ ആർ സ്വാഗതവും ഉണ്ണി മാടഞ്ചേരി നന്ദിയും പറഞ്ഞു. 
Share news