KOYILANDY DIARY.COM

The Perfect News Portal

മാളുകളും ടെർഫുകളും കേന്ദ്രീകരിച്ച് ലഹരി വില്ലന കോഴിക്കോട് നഗരം ലഹരി കെണിയിൽ

കോഴിക്കോട്: മാളുകളും ടെർഫുകളും കേന്ദ്രീകരിച്ച് വില്ലന നടത്തുന്ന രണ്ടു പേർ പോലീസ് പിടിയിൽ. പൊക്കുന്ന് പള്ളിക്കണ്ടി ഹൗസ് കുറ്റിയിൽ താഴം സ്വദേശി മുഹമ്മദ് ഫാരിസ് (29), കുണ്ടുങ്ങൽ നടയിലത്ത് പറമ്പ് കൊത്തുകല്ല് കല്ലായി സ്വദേശി ഫാഹിസ് റഹ്മാൻ (30) എന്നിവരെ 16 ഗ്രാം MDMA യുമായി നർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ. എബോസിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും എസ് ഐ ജഗ് മോഹൻദത്തിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടി.
.
.
പാളയം തളി ഭാഗത്ത് എംഡിഎംഎ വില്ലന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്. മുഹമ്മദ് ഫാരിസ് നിലവിൽ ടി.പി ഹൗസ്, ചാമാട റോഡ് പെരുമണ്ണയിലാണ് താമസം, ഫാഹിസ് റഹ്മാൻ കൊമ്മേരി റേഷൻ കടക്ക് സമീപം വാടക വീട്ടിലാണ് താമസം. ഇയാൾ നഗരത്തിലെ ഒരു പ്രമുഖ മാളിലെ ജീവനക്കാരനാണ്. മുഹമ്മദ് ഫാരിസ് 2022ൽ എക്സൈസ് പിടിയിലായി ശിക്ഷ അനുഭവിച്ചയാളാണ്.
.
.
നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ. എ ബോസിന് ലഭിച്ച രഹസൃ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ വലയിലാക്കിയത്. സ്കൂൾ കോളേജ് തലം മുതൽ ഇവരുടെ വില്പന വലയം വ്യാപിച്ചു കിടക്കുകയാണ്. സമീപകാലങ്ങളിൽ NDPS കേസുകളിൽ നിന്നായി ഡാൻസാഫ്, 123 കിലോഗ്രാം കഞ്ചാവ്, 3.5 കിലോഗ്രാം MDMA, 133 ഗ്രാം ബൗൺ ഷുഗർ, 863 ഗ്രാം ഹാഷിഷ് , 146 LSD stamp, 6 ഗ്രാം  Ectacy tab, 100 ഇ സിഗരറ്റ് എന്നിവ പിടിച്ചെടുക്കാൻ സിറ്റി ഡാൻസാഫിന് സാധിച്ചിട്ടുണ്ട്.
.
.
വരും കാലങ്ങളിലും മയക്കുമരുന്ന് ലോബിക്ക് പിന്നാലെ ശക്തമായ നടപടിയുമായി രംഗത്ത് ഉണ്ടാകുമെന്ന് ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയിടത്ത് പറഞ്ഞു. ഡാൻസാഫ് അംഗങ്ങളായ അഖിലേഷ്, അനീഷ് മൂസാൻവീട്, ലതീഷ്, സരുൺ കുമാർ, ശ്രീശാന്ത്, ഷിനോജ്, അതുൽ, അഭിജിത്ത്, ദിനീഷ്, മുഹമ്മദ് മഷ്ഹൂർ. കസബ എസ് ഐ ജഗ്
മോഹൻദത്ത്, എസ് ഐ സജിഞ്ഞ് മോൻ, എസ് ഐ അനിൽകുമാർ. സക്കറിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Share news