കൊയിലാണ്ടി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ കുഴഞ്ഞു വീണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഡിവിഷണൽ അക്കൌണ്ടൻ്റ് മരണപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ കുഴഞ്ഞു വീണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഡിവിഷണൽ അക്കൌണ്ടൻ്റ് മരണപ്പെട്ടു. കൊല്ലം ശാസ്താംകോട്ട സ്വദേശി ബിജുമോൻ എസ് ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം കൊയിലാണ്ടി റെസ്റ്റ് ഹൌസിൽ എത്തിയത്. ഇദ്ദേഹത്തെ അവശ നിലയിൽ കാണപ്പെട്ട ജീവനക്കാർ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
