KOYILANDY DIARY.COM

The Perfect News Portal

കൊച്ചിയിൽ ആരംഭിച്ച അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് ആശംസയുമായി മുഖ്യമന്ത്രി

കൊച്ചിയിൽ ആരംഭിച്ച അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് ആശംസയുമായി മുഖ്യമന്ത്രി. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായ വളർച്ച ലോകത്തിന് മുന്നിലവതരിപ്പിക്കാനും വരും നാളുകളിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനുമുള്ള വേദിയായി രണ്ടു ദിവസം നീളുന്ന കോൺക്ലേവ് മാറും എന്നാണ് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദഗ്ദ്ധരും പ്രമുഖരും നയിക്കുന്ന ചർച്ചകൾ വലിയ ഉൾക്കാഴ്ചകൾ പകരുമെന്നുറപ്പാണ്. കേരളത്തിൽ പഠിച്ചു മറ്റിടങ്ങളിൽ ജീവിക്കുന്ന പ്രവാസി സഹോദരങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഇനിയുള്ള വികാസത്തിന് ഏറെ വിലമതിച്ചതാണ് എന്നും അവർക്ക് സംസാരിക്കാനുള്ള സംവിധാനങ്ങളും കോൺക്ലേവിലൊരുക്കിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അറിവുല്പാദനത്തിന്റെ ലോകോത്തരമായ മാതൃകയായി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം വളരാനുള്ള പ്രാഥമിക രൂപരേഖ അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ ഉയർന്നുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

 

 

Share news