KOYILANDY DIARY.COM

The Perfect News Portal

ധനുമാസ തിരുവാതിര മാതൃദിനമായി ആഘോഷിച്ചു

ധനുമാസ തിരുവാതിര മാതൃദിനമായി ആഘോഷിച്ചു. വരും തലമുറ തിരുവാതിര പോലുള്ള ആചാരങ്ങൾ സംരക്ഷിക്കണമെന്ന് പ്രശസ്ത സൈക്കോളജിസ്റ്റായ ഡോ: ശ്രീപ്രിയ ഷാജി (Ph D) പറഞ്ഞു. കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ നടന്ന ധനുമാസത്തിലെ തിരുവാതിര ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
.
.
കേളപ്പജി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട്‌ രാജലക്ഷ്മി ടീച്ചർ മുഖ്യഭാഷണം നടത്തി. മാതൃസമിതി പ്രസിഡണ്ട് ഹരിത വിരുന്നുകണ്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രമണി നന്ദകുമാർ, ഡോ: ബബിത, ഗീത ടീച്ചർ, അതുല്യ ചെറിയമങ്ങാട് എന്നിവർ ആശംസ നേർന്നു.
.
.
മാതൃസമിതിയുടെയും വിദ്യാർത്ഥികളുടെയും തിരുവാതിരക്കളിക്കു പുറമെ വിവിധ റസിഡൻസുകളുടെയും ക്ഷേത്രസമിതികളുടെയും തിരുവാതിരക്കളി, കോലാട്ടം എന്നിവ അരങ്ങേറി. ശൈലജ നമ്പിയേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ മോളി മുത്താമ്പി നന്ദി പറഞ്ഞു.
Share news