KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരി ഡിജിറ്റല്‍ സര്‍വേ ഹെഡ് ഗ്രേഡ് സര്‍വ്വേയര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായി

കൊയിലാണ്ടി: ഉള്ളിയേരി മുണ്ടോത്ത് ഡിജിറ്റല്‍ സര്‍വേ ഹെഡ് ഗ്രേഡ് സര്‍വ്വേയര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായി. നരിക്കുനി നെല്ലിക്കുന്നുമ്മല്‍ എന്‍. കെ. മുഹമ്മദ് (56) ആണ് വിജിലന്‍സ് പിടിയിലായത്. 5 ഏക്കര്‍ 45 സെന്റ് ഭൂമി റിസര്‍വ് നടത്തുന്നതുമായി ബന്ധപ്പെട്ട് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും, പരാതിക്കാരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്ന വേളയില്‍ തിങ്കളാഴ്ച വൈകീട്ട് ഉള്ളിയേരി ടൗണിലുള്ള ബേക്കറിക്ക് മുന്‍വശം വെച്ച് വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.
സര്‍വീസില്‍ നിന്നും വിരമിക്കാന്‍ മൂന്നു മാസം ബാക്കി നില്‍ക്കെയാണ് ഇയാള്‍ പിടിയിലാകുന്നത്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ് പി എ.കെ. ബിജു, നോര്‍ത്തേണ്‍ റേയ്ഞ്ച് ഡിവൈഎസ് പി ശിവപ്രസാദ്, സിഐ മാരായ കെ.കെ ആഗേഷ്, എന്‍. വി വിനോദ്, എസ് ഐ മാരായ സുജിത്ത്, സന്തോഷ്‌ കുമാര്‍, ഷിനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ അബ്ദുല്‍ സലാം, ശ്രീകാന്ത്, വിനു, രൂപേഷ്, സുശാന്ത് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
Share news