KOYILANDY DIARY.COM

The Perfect News Portal

ദേശീയപാത പൂക്കാട് ഭാഗത്ത് മതിയായ സുരക്ഷയില്ലാതെ ഗതാഗതം വഴിതിരിച്ചു വിടാൻ ശ്രമം

കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് ഭാഗത്ത് മതിയായ സുരക്ഷയില്ലാതെ ഗതാഗതം വഴിതിരിച്ചു വിടാൻ നിർമ്മാണ കമ്പനിയുടെ ശ്രമം. പൂക്കാട് പെട്രോൾ പമ്പിനു മുൻവശം ഏതാണ്ട് 400 മീറ്ററോളം ഡ്രൈനേജ് പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കയാണ് മതിയായ സുരക്ഷയും  സ്ഥല സൌകര്യവുമില്ലാതെ സർവ്വീസ് റോഡിലൂടെ ഗതാഗതത്തിന് വഴി തുറക്കാൻ പോവുന്നത്.
.
.
പൂക്കാട് അങ്ങാടി, പൂക്കാട് കലാലയം, തിരുവങ്ങൂർ യു.പി. സ്കൂൾ, തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ എന്നീ സ്ഥലങ്ങളിലേക്കുള്ള കുട്ടികളുടെയും മുതിർന്നവരുടെയും സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു കൊണ്ടാണ്  
ഹൈവേ അധികൃതർ പ്രവൃത്തിയുമായി മുന്നോട്ടു പോന്നത്.
മൂന്നു മീറ്റർ മാത്രം വരുന്ന സർവ്വീസ് റോഡിലൂടെ അപകടകരമായ സാഹചര്യത്തിൽ  ഗതാഗതം തുറന്നു വിടരുതെന്നും, മതിയായ ഫൂട്ട് പാത്ത് സൗകര്യമൊരുക്കിയതിനുശേഷമെ പുതിയ സർവ്വീസ് റോഡു തുറന്നു കൊടുക്കാവൂ എന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Share news