KOYILANDY DIARY.COM

The Perfect News Portal

ഏകദിന ഹാട്രിക് നേടി മഹീഷ് തീക്ഷണ

ഏകദിന ഹാട്രിക് നേടി മഹീഷ് തീക്ഷണ. 30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ലങ്കന്‍ ബോളര്‍ ഏകദിനത്തില്‍ ഹാട്രിക് നേടുന്നത്. ഇന്ന് നടന്ന ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലായിരുന്നു ചരിത്ര നേട്ടം. ടോസ് നേടിയ ലങ്ക ആദ്യം ബോളിങ് തെരഞ്ഞെടുത്തു. തീക്ഷണ ആദ്യം പുറത്താക്കിയത്, അര്‍ധ സെഞ്ചുറി നേടി ക്രീസില്‍ ഉറച്ചുനിന്ന മാര്‍ക് ചാപ്മാനെയായിരുന്നു. രചിന്‍ രവിചന്ദ്രയുമായി 112 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ് കെട്ടിപ്പടുത്തതിന് പിന്നാലെയായിരുന്നു 20ാം ഓവറിലെ ഈ പുറത്താകല്‍.

ഹാട്രികിന്റെ തുടക്കം കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറെ പുറത്താക്കിയായിരുന്നു. തൊട്ടുപിന്നാലെ നഥാന്‍ സ്മിത്തിനെയും മാറ്റ് ഹെന്റിയെയും പുറത്താക്കി. ഏകദിന ഹാട്രിക് നേടിയ ഏഴാമത്തെ ലങ്കന്‍ ബോളറാണ് തീക്ഷണ. ചാമിന്ദ വാസ്, ലസിത് മലിങ്ക, ഫര്‍വേസ് മഹ്‌റൂഫ്, തീസര പെരേര, വനിന്ദു ഹസരംഗ, ഷെഹാന്‍ മദുഷങ്ക എന്നിവരാണ് ഇതിന് ആ നേട്ടം സ്വന്തമാക്കിയ ലങ്കന്‍ താരങ്ങള്‍.

Share news