KOYILANDY DIARY.COM

The Perfect News Portal

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭ ബസ്റ്റാൻഡ് പരിസരത്ത് നഗരസഭ ചെയർപേഴ്സൺ സുധ കെ പി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില അധ്യക്ഷത വഹിച്ചു.
2025 ജനുവരി 1 മുതൽ 7 വരെയുള്ള മാലിന്യമുക്ത വാരം ക്യാമ്പയിൻ്റെ ഭാഗമായിട്ടാണ് സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചത്. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, ഹെൽത്ത് ഇൻസ്പെക്ടർ ജമീഷ് മുഹമ്മദ്, കൗൺസിലർമാർ, വിദ്യാർത്ഥികൾ, യാത്രക്കാർ, തൊഴിലാളികൾ, തുടങ്ങി നിരവധി പേർ സിഗ്നേച്ചർ ക്യാമ്പയിനിൽ പങ്കെടുത്തു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് നന്ദിയും പറഞ്ഞു.

Share news