സി.എച്ച് അബ്ദുള്ളയുടെ നിര്യാണത്തിൽ അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി മത സാമൂഹിക- രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യമായ സി.എച്ച് അബ്ദുള്ളയുടെ നിര്യാണത്തിൽ കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിംലീഗ് 38-ാം വാർഡ് അനുസ്മരണം സംഘടിപ്പിച്ചു. എം. അഷ്റഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് ജനറൽ സിക്രട്ടറി ടി.ടി ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തി.

വി.പി ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. അബ്ബാസ് സൈനി, അലി കൊയിലാണ്ടി, നൂറുദ്ധീൻ, അസീസ് മാസ്റ്റർ, സാലിഹ്ബാത്ത, പി.പി. യൂസഫ്, എംകെ മുസ്തഫ, എ.എം പി, ഖാലിക്ക്, വി.എം ബഷീർ, എം മുഹമ്മദ് സലിം, വി.കെ ഹാരിഫ്, കെ. പി. താഹ, കെ. എം ശമീം എന്നിവർ പ്രസംഗിച്ചു. യു. അബ്ദുൽ ഖാദർ സ്വാഗതവും കെ.പി. ഹാഷിം നന്ദിയും പറഞ്ഞു.

