KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഫ്രീസർ സൗകര്യം ഏർപ്പെടുത്തണം

കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഫ്രീസർ സൗകര്യം ഏർപ്പെടുത്തണം. പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് കഴിഞ്ഞാൽ കൊയിലാണ്ടി താലൂക്കിൽ മോർച്ചറിയുള്ള ഒരേയൊരു ആശുപത്രിയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രി. മോർച്ചറിയിൽ ഫ്രീസറില്ലാതായതോടെ  പോസ്റ്റ് മാർട്ടത്തിനായി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കുകയാണ് പതിവ്.
.
.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ അഞ്ചോളം അസ്വാഭാവിക മരണങ്ങൾ ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് അയക്കേണ്ട സ്ഥിതിയാണ്ഉണ്ടയത്. ഇത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. മോർച്ചറിയിൽ ഉടൻതന്നെ ഫ്രീസർ സൗകര്യം ഒരുക്കണമെന്ന് കൊയിലാണ്ടി കോതമംഗലം പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു.വാർഡ് കൗൺസിലർ ഏ ലളിത ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് ടി.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
.
.
എസ്. തേജ ചന്ദ്രൻ കെ.വി അശോകൻ, വി.ടി. അബ്ദുറഹിമാൻ, എം.എം. ശ്രീധരൻ, സഹദേവൻ പിടിക്കുനി, ടി.പി. രാജൻ, പി.വി. പുഷ്പവല്ലി, പ്രഭാകർ ‘അനിതാ ശശി. തുടങ്ങിയവർ സംസാരിച്ചു. സിക്രട്ടറി സി.കെ. ജയദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി സി.കെ. ജയദേവൻ പ്രസിസണ്ട്
അഡ്വ: വി.ടി. അബ്ദുറഹിമാൻ വൈസ് പ്രസിഡണ്ട് ടി.കെ. മോഹനൻ ജനറൽ സിക്രട്ടറി, സഹദേവൻ പിടിക്കു നി ജോയൻ്റ് സിക്രട്ടറി. കെ.വി. അശോകൻ ഖജാൻജി ഉൾപ്പെടെ 15 അംഗ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു
യോഗത്തിൽ കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക് എന്ന യാത്രാവിവരണ പുസ്തകം രചിച്ച അസോസിയേഷൻ കുടുംബാംഗം ശശികലാ ശിവദാസിനെയും SSLC +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെയും ആദരിച്ചു.
Share news