പി എസ് സി വുമൺ സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ രുദ്ര ആർ. എസിനെ അനുമോദിച്ചു.

കൊയിലാണ്ടി: കോൺഗ്രസ്സ് സേവാദൾ മേപ്പയ്യൂർ ബ്ലോക്ക് കമ്മിറ്റി പി എസ് സി വുമൺ സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ രുദ്ര ആർ. എസിനെ അനുമോദിച്ചു. അരിക്കുളം മാവട്ട് പുതിയെടുത്ത് രാമചന്ദ്രൻ ഷീബ ദമ്പതികളുടെ മകളാണ് രുദ്ര.

അനുമോദന സദസ്സിൽ സേവാദൾ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ തങ്കമണി ദീപാലയം, രാജൻ സി.പി, വാർഡ് മെമ്പർ ബിനി മഠത്തിൽ, പ്രമീള, ശ്രീജ നാരായണമംഗലം, കോൺഗ്രസ്സ് സേവാദൾ ബ്ലോക്ക് പ്രസിഡണ്ട് അനിൽകുമാർ അരിക്കുളം എന്നിവർ പങ്കെടുത്തു.
