പത്തനംതിട്ട അട്ടത്തോട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടം നടന്നത്. രണ്ടുപേർക്ക് പരിക്ക് പറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.