KOYILANDY DIARY.COM

The Perfect News Portal

നവീൻ ബാബുവിൻ്റെ മരണം; സി ബി ഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി

നവീൻ ബാബുവിൻ്റെ മരണത്തിൽ സി ബി ഐ അന്വേഷണമില്ല. സി ബി ഐ അന്വേഷണം വേണമെന്ന നവീൻ ബാബുവിൻ്റെ ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി. തന്റെ ഭർത്താവിന്റെ മരണം ആത്മഹത്യ അല്ല കൊലപാതകമാണ്, അതുകൊണ്ട് തന്നെ നിലവിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കാണിച്ചുകൊണ്ടാണ് നവീൻ ബാബുവിന്റെ ഭാര്യ ഹർജി സമർപ്പിച്ചത്. എന്നാൽ കോടതി ശെരിയായ ദിശയിലാണ് നിലവിൽ അന്വേഷണം നടക്കുന്നതെന്നും കണ്ണൂർ ഡി ഐ ജിയുടെ നേതൃത്വത്തിൽ കേസ് അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു.

Share news