സനാതന ധർമ്മ പാഠശാല കൊയിലാണ്ടി നഗരസഭതല യൂണിറ്റ് രൂപീകരിച്ചു

കൊയിലാണ്ടി: സനാതന ധർമ്മ പാഠശാല കൊയിലാണ്ടി നഗരസഭ യൂണിറ്റ് രൂപീകരിച്ചു. രാജേഷ് നാദാപുരം ആചാര്യനായ പാഠശാലയുടെ കൊയിലാണ്ടി നഗരസഭാ ഘടകം കൊല്ലം ശ്രീ നഗരേശ്വരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ രൂപീകരിച്ചു. താലൂക്ക് അദ്ധ്യക്ഷ മീര നമ്പ്യാർ, സെക്രട്ടറി കെ. രാമകൃഷ്ണൻ, ട്രഷറർ ജനാർദ്ദനൻ പുറക്കാട് എന്നിവർ നേതൃത്വം നല്കി.
.


.
മീരാജി പാഠശാലയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. രവീന്ദ്രൻ ടി.എം. (പ്രസിഡൻറ്), സുമതി കെ. (സെക്രട്ടറി), മുകുന്ദൻ മുണ്ടപ്പുറത്ത് (ട്രഷറർ) എന്നിവരെ യൂണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുത്തു. സുരേന്ദ്രൻ ഇ.ടി. സ്വാഗതം രമേശൻ എ.പി. നന്ദിയും പറഞ്ഞു.
Advertisements

