എൻ.സി.പി നേതാവ് കെ.വി നാണുവിൻ്റെ രണ്ടാം ചരമവാർഷികം ആചരിച്ചു

തിക്കോടി: എൻ.സി.പി നേതാവ് കെ.വി നാണുവിൻ്റെ രണ്ടാം ചരമവാർഷികം ആചരിച്ചു. പൊതു പ്രവർത്തകർക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വത്തിനുടമയായിരുന്നു കെ.വി നാണുവെന്ന് NCP സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ അഭിപ്രായപ്പെട്ടു. എൻ സി പി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി അംഗം, തിക്കോടി മണ്ഡലം വൈസ് പ്രസിഡൻ്റ്, മേലടി സി.എച്ച്.സി വികസന സമിതിയംഗം, എന്നീ നിലകളിൽ പൊതുരംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ധേഹം.
.

.
അനുസ്മരണ യോഗത്തിൽ സി. രമേശൻ അധ്യക്ഷതവഹിച്ചു. കെ.ടി.എം കോയ അനുസ്മരണ ഭാഷണം നടത്തി. ഇ എസ് രാജൻ, കെ.കെ. ശ്രീഷു, ചേനോത്ത് ഭാസ്കരൻ, അവിണേരി ശങ്കരൻ, രവീന്ദ്രൻ എടവനക്കണ്ടി, വത്സരാജ്, എം.എ ഗംഗാധരൻ എന്നിവർ സംസാരിച്ചു.
