കൊട്ടികയറാൻ ടീം ജി വി എച്ച് എസ് എസ് അനന്തപുരിയിലേക്ക് തിരിച്ചു

കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനായി കൊയിലാണ്ടി ജി വി എച്ച് എസ് എസിലെ കലാവിദ്യാർത്ഥികൾ അനന്തപുരിയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി സ്കൂളിന്റെ കുത്തക ഇനമായ ഹയർ സെക്കണ്ടറി /ഹൈസ്കൂൾ വിഭാഗം ചെണ്ടമേളവും, കൂടാതെ കോൽക്കളിയും, നൃത്ത ഇനങ്ങളിലും, വ്യക്തിഗത ഇനങ്ങളിലുമായി 29 ഓളം വിദ്യാർത്ഥികളാണ് അനന്തപുരിയിലേക്ക് യാത്ര തിരിച്ചത്.

പി.ടി.എ ഭാരവാഹികളും, അദ്ധ്യാപകരും യാത്രയയക്കാൻ നേതൃത്വം നൽകി. ജില്ലയിൽ ഗവ.സ്കൂളിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നത് കൊയിലാണ്ടി ജി വി എച്ച് എസ് എസ് ൽ നിന്നാണ്.

