KOYILANDY DIARY.COM

The Perfect News Portal

കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കല്പറ്റ നാരായണൻ മാസ്റ്ററെ ആദരിച്ചു

കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ അദ്ധ്യാപകനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ കല്പറ്റ നാരായണ ൻ മാസ്റ്ററെ ആദരിച്ചു. സ്കൂൾ മോഡൽ ലൈബ്രറിയും അകം സാംസ്‌കാരിക വേദിയുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 
പ്രിൻസിപ്പൽ എൻ വി. പ്രദീപ്‌ കുമാർ അദ്ധ്യക്ഷതവഹിച്ചുകൊണ്ട്
 ഉപഹാര സമർപ്പണം നടത്തി.
.
.
പി ടി എ പ്രസിഡന്റ്‌ വി.സുചീന്ദ്രൻ, വി എച് എസ് ഇ പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, എൻ വി വത്സൻ മാസ്റ്റർ, എം. ജി ബൽരാജ്, എഫ്, എം. നസീർ സംസാരിച്ചു. തുടർന്ന്. എന്തിന് വായിക്കണം എന്ന വിഷയത്തിൽ കല്പറ്റ നാരായണൻ മാസ്റ്റർ പ്രഭാഷണം നടത്തി. മൊബൈൽ വന്നതോടെനമ്മുടെ കേരളത്തിന്റെ മാതൃഭാഷ മാറിയതായി അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷിന്റെ സ്വാധീനമാണ് ഇതിനു കാരണം. ലോകത്തിലെ എല്ലാ ഭാഷകൾക്കും ഇത് ഭീഷണിയായി മാറിയിരിക്കുകയാണ്. എല്ലാവരുടെയും ഭാഷ മൊബൈൽ ഭാഷയായി മാറിയതായി അദേഹം പറഞ്ഞു.
.
.
സ്കൂൾ എസ് പി സി കേഡറ്റുകൾ തയ്യാറാക്കിയ കൈയെഴുത്ത് മാഗനിൻ കല്പറ്റ നാരായണൻ മാസ്റ്റർ പ്രകാശനം ചെയ്തു. സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പിന്റെ ഉപഹാരം യു.കെ. ചന്ദ്രൻ, എം ജി ബൽരാജും സമർപ്പിച്ചു. ഹെഡ്മാസ്റ്റർ 
കെ കെ സുധാകരൻ, ഒ.കെ. ഷിജു എന്നിവർ സംസാരിച്ചു.
Share news