KOYILANDY DIARY.COM

The Perfect News Portal

നിമിഷപ്രിയയുടെ മോചനം; കേസിൽ ഇടപെടാൻ തയാറെന്ന് ഇറാൻ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കേസിൽ ഇടപെടാൻ തയാറെന്ന് ഇറാൻ. മാനുഷിക പരി​ഗണനയിൽ സഹായിക്കാൻ തയാറാണെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യമൻ പ്രസിഡണ്ട് റാഷാദ് അൽ-അലിമി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

2017ൽ യമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തി എന്ന കേസിലാണ് പാലക്കാട് കൊല്ലംകോട് സ്വദേശിനിയായ നിമിഷപ്രിയ ജയിലിലായത്. ശിക്ഷാ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുഖേന യമൻ സർക്കാരിന് നിരവധി തവണ നിവേദനം നൽകിയിരുന്നെങ്കിലും പുരോഗതി ഉണ്ടായില്ല.

 

നിമിഷയുടെ മോചന ശ്രമങ്ങൾക്കായി അമ്മ പ്രേമകുമാരി അഞ്ചുമാസമായി സനയിലാണ്‌. ഇവർക്ക്‌ സർക്കാർ തലത്തിൽ ആവശ്യമായ പിന്തുണ ലഭിക്കേണ്ടതുണ്ട്‌. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്‌ദു മെഹ്‌ദിയുടെ കുടുംബത്തിന്റെ തീരുമാനമാണ്‌ ഇനി പ്രധാനം.

Advertisements
Share news