ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ സഹോദരിമാരുടെ മിന്നും പ്രകടനം

കൊയിലാണ്ടി: ഡിസംബർ 27 മുതൽ 31 വരെ കോയമ്പത്തൂരിൽ വെച്ച് നടന്ന ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ കേരള ടീമിൽ സഹോദരിമാരായ ജാൻവി ബി ശേഖർ, ജനിഗ ബി ശേഖർ എന്നിവരുടെ മിന്നും പ്രകടനം ശ്രദ്ധേയമായി.

മുൻ വർഷങ്ങളിലും സൈക്കിൾ പോളോ ദേശീയ മത്സരത്തിൽ പങ്കെടുത്തവരാണ് ഇവർ. ജാൻവി ബിടെക് വിദ്യാർത്ഥിയും. ജനിഗ ജിവിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിയുമാണ്. പൊയിൽക്കാവ് വടക്കയിൽ ബിജുവിൻ്റെയും കൊയിലാണ്ടി ജി വി എച്ച് എസ് എസ് അധ്യാപിക നവീനയുടെയും മക്കളാണ്.

