എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. എരുമേലി കണമല അട്ടിവളവിലായിരുന്നു അപകടം. ആന്ധ്ര സ്വദേശി രാജു (50) ആണ് മരിച്ചത്. ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസിൻ്റെ ഡ്രൈവറാണ് ഇയാൾ. പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഏഴ് പേർക്ക് പരുക്കുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മോട്ടോർ വാഹന വകുപ്പിൻ്റെ സേഫ് സോൺ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ്സിൻ്റെ അമിത വേഗത അപകട കാരണമെന്ന് എംവിഡി അറിയിച്ചിട്ടുണ്ട്. അതേസമയം ശബരിമല തീർത്ഥാടകൻ ഇന്ന് കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് കാഞ്ചിപുരം സ്വദേശി ദുരൈരാജ് (59) ആണ് മരിച്ചത്. പമ്പയിലെ ആശുപത്രയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

