റേഷൻ വ്യാപാരികൾ ജനുവരി ഒന്ന് മുതൽ സ്റ്റോക്കെടുക്കാതെ സമരത്തിലേക്ക്

കൊയിലാണ്ടി: റേഷൻ വ്യാപാരികൾ ജനുവരി ഒന്നാം തീയതി മുതൽ റേഷൻ സാധനങ്ങൾ സ്റ്റോക്ക് എടുക്കാതെ സമരത്തിലേക്ക്. കൊയിലാണ്ടി കരുവണ്ണൂർ NFS A ഗോഡൗണിൽ നിന്നുമാണ് സാധനങ്ങൾ സ്റ്റോക്കാതെ സമരത്തിനിറങ്ങുന്നത്. ഹൈക്കോടതി വിധിയും കേരള സർക്കാർ ഉത്തരവ് ഉണ്ടായിട്ട് പോലും കടയിലെത്തി സാധനങ്ങളുടെ തൂക്കം റേഷൻ വ്യാപാരികളെ ബോധ്യപ്പെടുത്തുന്നില്ല എന്നത് സിവിൽ സപ്ലൈസ് കോർപ്പറേഷൻ അധികാരികളും കരാറുകാരും പാലിക്കപ്പെടുന്നില്ല. കൃത്യമായ അളവിൽ റേഷൻ സാധനങ്ങൾ വ്യാപാരികൾക്ക് ലഭിക്കുന്നില്ല. വിതരണത്തിനായി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളിൽ വാരി നിറച്ചതും പ്രാവിന്റെയു ഏലിയുടെയും കാഷ്ടവും ഉള്ള ഉപയോഗ ശൂന്യമായ ഭക്ഷ്യ ധാന്യങ്ങളാണ് വ്യാപാരികൾക്ക് ലഭിക്കുന്നത്.

ഇത് കാർഡ് ഉടമകൾക്ക് വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ട്. പലപ്രാവശ്യവും ഇക്കാര്യം സൂചിപ്പിച്ചെങ്കിൽ പോലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഉദ്യോഗസ്ഥന്മാരും റേഷൻ വ്യാപാരി പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയുടെ ഭാഗമായി എടുത്ത തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നില്ല.


ആവശ്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി കൊയിലാണ്ടി താലൂക്കിലെ റേഷൻ വ്യാപാരികൾ ജനുവരി ഒന്നാം തീയതി മുതൽ റേഷൻ സാധനങ്ങൾ സ്റ്റോക്ക് എടുക്കാതെ സമരത്തിലേക്ക് കടക്കുകയാണെന്ന് താലൂക്ക് കമ്മിറ്റി നേതാക്ക്ൾ അറിയിച്ചു. താലൂക്ക് പ്രസിഡണ്ട് പുതുക്കോട് രവീന്ദ്രൻ സംസ്ഥാന സെക്രട്ടറി പി പവിത്രൻ, മാലേരി മൊയ്തു, വി എം ബഷീർ, സി കെ വിശ്വൻ, ശശിധരൻ മങ്കര, യു ഷിബു, കെ കെ പരീത്, ടി സുഗതൻ, കെ കെ പ്രകാശൻ, വി പി നാരായണൻ എന്നിവർ സംസാരിച്ചു

