സൗത്ത് ഇന്ത്യൻ ഇൻ്റർ യൂണിവേഴ്സിറ്റി തല മത്സരത്തിൽ കൊയിലാണ്ടി സ്വദേശിക്ക് വിജയം

കൊയിലാണ്ടി: ചെന്നൈയിൽ വെച്ച് നടന്ന സൗത്ത് ഇന്ത്യൻ ഇൻ്റർ യൂണിവേഴ്സിറ്റി തല മത്സരത്തിൽ കൊയിലാണ്ടി സ്വദേശി ഗോപീകൃഷ്ണന് വിജയം. തെയ്യം തിറ ചമയ വിഭാഗത്തിൽ രണ്ടാം സമ്മാനവും പ്രത്യേക പുരസ്കാരവും ഗോപീകൃഷ്ണൻ കരസ്ഥമാക്കി. കോയമ്പത്തൂർ എട്ടിമട അഗ്രികൾച്ചർ കോളേജിൽ ബി എസ് സി. വിദ്യാർത്ഥിയാണ്. ഡൽഹിയിൽ നടക്കുന്ന ഇന്റെർ നാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. പെരുവട്ടൂർ ഐൻ എ രാമു റോഡിൽ കൃഷ്ണ ദീപത്തിൽ താമസിക്കുന്ന കൊരയങ്ങാട് ടി.പി. പ്രദീപന്റെയും ദീപയുടെയും മകനാണ്.
