ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ സംയുക്ത ആക്ഷൻ കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി

കൊയിലാണ്ടി: കോവിഡ് കാലത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ സംയുക്ത ആക്ഷൻ കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി. കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. ലാഭം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് സേവനരംഗത്ത് നിന്നും ഇന്ത്യൻ റെയിൽവെ പിന്മാറുന്നതിന്റെ മികച്ച ഉദാഹരണമാണ് ലോക്കൽ പാസഞ്ചർ ട്രെയിനുകൾക്ക് നേരത്തെ ഉണ്ടായിരുന്ന സ്റ്റോപ്പുകൾ നിഷേധിച്ചതെന്ന് കാനത്തിൽ ജമീല എം.എൽ.എ. പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി റെയിൽവെ സ്റ്റേഷൻ വികസന ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ. ശങ്കരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ ശ്രീനിവാസൻ, യു. വി. ബാബുരാജ്, മാടഞ്ചേരി സത്യനാഥൻ, കെ.ടി.എം. കോയ, മോഹനൻ വീർവീട്ടിൽ, ഉണ്ണികൃഷ്ണൻ തിരുളി, കെ.ടി രാധാകൃഷ്ണൻ, സി.വി. ബാലകൃഷ്ണൻ, മനോജ് കൃഷ്ണപുരി, ബിനോയ്, എന്നിവർ സംസാരിച്ചു. ചേമഞ്ചേരി, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായിരുന്നു.
