മത്സ്യമേഖലയ്ക്കുള്ള സബ്സിഡികൾ കേന്ദ്രസർക്കാർ പുന:സ്ഥാപിക്കുക: സിഐടിയു കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി.

കൊയിലാണ്ടി: മത്സ്യമേഖലയിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച സബ്സിഡികൾ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) കേന്ദ്ര മന്ത്രി ജോർജ് കുര്യന് നിവേദനം നൽകി. മത്സ്യമേഖലക്ക് നൽകുന്ന സബ്സിഡിയുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് ഏറ്റവും പിറകിലാണെന്ന് യു.എൻ. റിപ്പോർട്ടിലൂടെ പുറത്ത് വന്നിരിക്കുകയാണ്. എൻ.ഡി.എ. സർക്കാർ വന്നതിന് ശേഷം പരിമിതമായി ലഭിച്ച സബ്സിഡികൾ പോലും നൽകുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
.

.
തൊഴിലാളികൾക്ക് ലഭിച്ചു കൊണ്ടിരുന്ന ഇന്ധന സബ്സിഡി, വള്ളം, വല, എഞ്ചിൻ തുടങ്ങിയവയ്ക്കും ലഭിച്ച സബ്സിഡികൾ ഇപ്പോൾ ലഭിക്കുന്നില്ല. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സബ്സിഡി പുനസ്ഥാപിക്കണമെന്നാണ് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന് സി.ഐ.ടി.യു. ഏരിയാ കമ്മിറ്റി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടത്.
.

.
തീര സംരക്ഷണത്തിന് കേന്ദ്രഫണ്ട് അനുവദിക്കുക, ഹാർബറിൽ പൂർണമായി ഡ്രെഡ്ജിംഗ് നടത്താൻ ആവശ്യമായ ഫണ്ട് അനുവദിക്കുക, മത്സ്യതൊഴിലാളികളുടെ നിർമ്മാണ പ്രവൃത്തികൾക്ക് സി.ആർ. സെഡ്. (CRZ) തടസ്സങ്ങൾ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും മന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
