KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം – രണ്ടാംഘട്ട വികസന പദ്ധതികൾ ഉടൻ ആരംഭിക്കും

കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, എം.എൽ.എ കാനത്തിൽ ജമീല എന്നിവർ സന്ദർശിച്ചു. രണ്ടാംഘട്ടവികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 30% കേന്ദ്രസഹായത്തോടുകൂടിയുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാരിൻ്റെ ഭരണാനുമതി ലഭിച്ചു. 35 – 45 കോടി അടങ്കൽ തുകയുടെ 11.07.06 സർക്കാർ ഉത്തരവ് mo.32/2006/0 പ്രകാരമാണ്  ഭരണാനുമതി ലഭിച്ചത്. പദ്ധതിയുടെ സംസ്ഥാന വിഹിതം നബാഡിൻ്റെ RIDF XII പ്രകാരമുള്ള സഹായത്താലാണ് നിർവ്വഹിച്ചത്. 2006 ഡിസംബർ 170 അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തറക്കല്ലിട്ട് നിർമ്മാണ പ്രവർത്തനം ആരംഭിച്ച കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ 10- 6-2007 ആരംഭിച്ചു 2020 ഒക്ടോബർ മാസം മുഖ്യമന്ത്രി. പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
.
.
അടിസ്ഥാനഘടകങ്ങൾ എല്ലാം പൂർത്തിയാക്കി കൊയിലാണ്ടി ഹാർബറിൻറെ ഒന്നാം ഘട്ട വികസനം പൂർത്തീകരിച്ചുവെങ്കിലും മത്സ്യതൊഴിലാളികൾ വീണ്ടും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് നിരന്തരം പരാതികൾ ഉന്നയിക്കുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ, ലോക്കർ മുറികൾ, ഒരു നെറ്റ് മെൻഡിംഗ് ഷെഡ്, മത്സ്യ തൊഴിലാളികൾക്കുള്ള വിശ്രമ മന്ദിരം, ബർത്തിംഗ് ജെട്ടിയുടെ നിർമാണം,പാർക്കിംഗ് ഏരിയയുടെ നിർമാണം, റോഡ് വികസനം, നിലവിലുള്ള നിർമ്മിതികളുടെ അറ്റകുറ്റ പണികൾ, ഇലക്ട്രിഫിക്കേഷൻ, കോൾഡ് സ്റ്റോറേജിൻ്റെ നിർമാണം. വാട്ടർസപ്‌ളൈ, സി.സി.ടി.വി. സംവിധാനം, ഡ്രഡ്മിംഗ് എന്നിവ PMMSY പദ്ധതിയിൽ ഉൾപ്പെടുത്തി പ്രൊപ്പോസൽ സമർപ്പിക്കുകയുണ്ടായി. ആയതിന് 60% mango05 0.0273/2023/F&PD dated 29/03/2023 വിവിധ ഘടകങ്ങളുടെ നിർമാണത്തിനും നവീകരണത്തിനും 20.90 കോടിരൂപയ്ക്കും ഡ്രഡ്മിംഗിന് 5.88 കോടി രൂപയ്ക്കും ഭരണാനുമതി ലഭിച്ചു.
.
.
രണ്ടാം ഘട്ട പ്രവൃത്തിയിൽ ഉൾപ്പെട്ട പ്രധാന ഘടകങ്ങൾ
കൊയിലാണ്ടി ഹാർബറിൽ നേരത്തെ ഉള്ളതിനേക്കാൾ വള്ളങ്ങളും ചെറിയ ബോട്ടുകളുടെയും എണ്ണം കൂട്ടിയത് മൂലം നിലവിൽ യാനങ്ങൾക്ക് മത്സ്യം ഇറക്കുന്നതിനായി മണിക്കൂറികളോളം കാത്ത് നിൽക്കേണ്ട അവസ്ഥ ഉണ്ട്. ഇത് ഒഴിവാക്കുന്നതിനായി 100 മീറ്റർ നീളത്തിലും 7.5 മീറ്റർ വീതിയിലും ഉള്ള ബർത്തിംഗ് ജട്ടി, കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പാർക്കിംഗ് ഏരിയ അപര്യാപ്തമാണ്. ഏകദേശം മൂന്ന് ഏക്കറോളം വരുന്ന തെക്കെ പുലിമുട്ടിനോട് ചേർന്നുള്ള പുതിയ പാർക്കിംഗ് ഏരിയയുടെ നിർമാണം.
.
.
നിലവിലുള്ള പാർക്കിംഗ് ഏരിയയിലെ അപ്രോച്ച് റോഡുകളുടെ നവീകരണം, മത്സ്യതൊഴിലാളികൾക്ക് വല നെയ്യുന്നതിനുള്ള നെറ്റ്‌മെൻഡിംഗ് ഷെഡ്, വിശ്രമിക്കുന്നതിനുള്ള വിശ്രമ മന്ദിരം, മത്സ്യതൊഴിലാളികൾക്ക് സാധന സാമഗ്രികൾ സൂക്ഷിക്കുന്നതിനായി ലോക്കർ മുറികൾ. നിലവിലുള്ള നിർമ്മിതികളുടെ അറ്റകുറ്റ പണികൾ, ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികൾ, മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള കോൾഡ് സ്റ്റോറേജിൻ്റെ നിർമാണം. ജലവിതരണ ശൃംഖലയുടെ നവീകരണം. ഹാർബറിൽ സി.സി.ടി.വി. സംവിധാനം, ലാൻഡ് സ്കേപിംഗ്, കൂടാതെ 5.8 കോടി രൂപയുടെ 2.25 ലക്ഷം ക്യൂബിക് മീറ്റർ ഡ്രഡ്മിംഗ് എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ഈ പദ്ധതികൾ എല്ലാം തന്നെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവർത്തിആരംഭിച്ചിട്ടുണ്ട്. ഡ്രഡ്മിംഗ് പ്രവൃത്തി നടന്നുവരുന്നു. മൺസൂൺ മൂലം പ്രവൃത്തി നിർത്തിവച്ചിരിക്കുകയാണ്. മത്സ്യതൊളിലാളികൾക്ക് വല നെയ്യുന്നതും അറ്റ കുറ്റ പണികൾക്കുമായി നിർമിക്കുന്ന നെറ്റ് മെൻഡിംഗ് ഷെഡിൻ്റെ പൈലിംഗ് പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്.
ലോക്കർ റൂമുകൾ, മത്സ്യതൊഴിലാളികൾക്കുള്ള വിശ്രമ എന്നിവയുടെ പൈലിംഗ് പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. പാർക്കിംഗ് ഏരിയായുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി കോൺക്രീറ്റ് പാർക്കിംഗ് ഏരിയായുടെ നിർമാണം 60 %ത്തോളം പൂർത്തിയായിട്ടുണ്ട്.
പ്രവൃത്തികൾ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ കൊയിലാണ്ടി ഹാർബറിൻ്റെ ബേസിനുള്ളിലുള്ള ഭൂരിഭാഗം സ്ഥലങ്ങളും മണ്ണടിഞ്ഞിരിക്കുന്നതിനാൽ നിലവിൽ മത്സ്യതൊഴിലാളികൾക്ക് ഹാർബറിൻ്റെ ഏകദേശം 30% ഭാഗം മാത്രമേ പൂർണ രീതിയിൽ ഉപയോഗിക്കുവാൻ സാധിക്കുന്നുള്ളൂ. PMMSYപദ്ധതിയിൽ  2.28 ലക്ഷം ക്യൂബിക് മീറ്റർ ഡ്രഡ്മിംഗ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അടിഞ്ഞു കൂടിയ മണ്ണ് പൂർണ്ണമായും മാറ്റാൻ പര്യാപ്തമല്ല. ആയതിനാൽ മത്സ്യതൊഴിലാളികളുടെ ചിരകാല അഭിലാഷമായ ഒരു ബോട്ട് റിപ്പയറിംഗ് യാർഡ്, 8.00 ലക്ഷം ക്യൂബിക് മീറ്റർ ബാലൻസ് ഡ്രഡ്മിംഗ്, 250 മീറ്റർ ലോലവൽ ജട്ടി. (നിലവിലുള്ള ലോലവൽ ജട്ടി മുതൽ വടക്കെ പുലിമുട്ട് വരെ), കൂടാതെ വടക്കെ പുലിമുട്ടിൻ്റെ അറ്റകുറ്റ പണികൾ എന്നിവ നബാർഡ് xxx ഉൾപ്പെടുത്തി 30 കോടിയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
കൂടാതെ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനായി കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ എഫ്.എൽ.സിയുടെ നിർമാണത്തിന് PMMSY പദ്ധതിയിൽ ഉൾപ്പെടുത്തി 570 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. ആയതിന് ഉടൻതന്നെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതികൾ പൂർത്തിയാക്കുന്നതോടെ കൊയിലാണ്ടി ഹാർബറിൻ്റെ മുഖച്ചായ തന്നെ മാറുമെന്നും ആയത് ഇവിടുത്തെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്നും പ്രതീക്ഷിക്കുന്നു.
അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്
Share news