KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ജനശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എം.ടി. അനുസ്മരണം നടത്തി

കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 29 ന് വൈകീട്ട് 3 മണിക്ക് എം.ടി. അനുസ്മരണം നടത്തി. അനുസ്മരണം മേഖല സമിതി ചെയർമാൻ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ, സുഗുണൻ, മോഹനൻ, ഷൈമ, ആനന്ദവല്ലി, ജയപ്രകാശ്, റഹീം, സുജേഷ് എന്നിവർ സംസാരിച്ചു. ശേഷം ലൈബ്രറി അംഗങ്ങളുടെ ഗാനാലാപനവും നടന്നു. കെ.സി. മോഹനൻ അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് രാജേന്ദ്രൻ സ്വാഗതവും ശശി നന്ദിയും പറഞ്ഞു.
Share news