വീട്ടിൽ സൂക്ഷിച്ചിരുന്ന 19 കിലോയോളം വരുന്ന കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ചിരുന്ന 19 കിലോയോളം വരുന്ന കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. മലയിൻകീഴ് സ്വദേശികളായ വിജയകാന്ത് (29), ഭാര്യ സുമ (28) എന്നിവരാണ് പിടിയിലായത്. ഒരു മാസം മുൻപാണ് പ്രതികൾ വീട് വാടകയ്ക്ക് എടുത്തത്. കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
