KOYILANDY DIARY.COM

The Perfect News Portal

നമ്പ്രത്തുകര പനന്തോടി കുടുംബ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: നമ്പ്രത്തുകര പനന്തോടി കുടുംബസംഗമം കൊല്ലം ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടന്നു. നാലു തലമുറയുടെ സംഗമത്തിൽ നിരവധിപേർ പങ്കെടുത്തു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ ശാരദാമ്മ, മണ്ണാറോത്ത് ശാരദമ്മ, പനന്തോടി, രാധ പിലാത്തോട്ടത്തിൽ സോമൻ, പനന്തോടി പങ്കജാക്ഷന്‍, മാവട്ടന എന്നിവരുടെ സാന്നിധ്യത്തിൽ ശാരദമ്മ ഭദ്രദീപം കൊളുത്തി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
.
.
ചടങ്ങിൽ മരണപ്പെട്ട കുടുംബാംഗങ്ങളെ അനുസ്മരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ അനുമോദിച്ചു. തുടർന്ന് കേക്ക് മുറിച്ചശേഷം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ദിനേശൻ പനന്തോടി സ്വാഗതം പറഞ്ഞു.
Share news