പൊതുപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിനു യുവാവിനുനേരേ പോലീസ് അന്വേഷണം തുടങ്ങി

നാദാപുരം: പൊതുപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിനു പിന്നാലെ യുവാവിനുനേരേ നടന്ന അക്രമത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. പറമ്പ് ചെമ്പോട്ടുമ്മൽ ഷാഹിദി (18) നെയാണ് മര്‍ദനമേറ്റ പരിക്കുകളോടെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞദിവസം വാണിമേല്‍ വയല്‍പ്പീടികയില്‍വെച്ച് തട്ടിക്കൊണ്ടുപോയി മര്‍ദനമേറ്റ പൊതുപ്രവര്‍ത്തകന്‍ കാളംകുളത്ത് ജാഫറിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം യുവാവിനെ മര്‍ദിച്ചെന്നാണ് പരാതി. യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. െബെക്കില്‍ ഇന്ധനമടിക്കാൻവേണ്ടി വാണിമേല്‍ ഭാഗത്തേക്ക് വരുമ്പോള്‍ രാത്രിയില്‍ സംഘംചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതി.

നാദാപുരം മേഖലയിലെ വിവിധ ഭാഗങ്ങളിലെ അഴിമതിക്കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ നിലകൊണ്ടതിലുള്ള അരിശം ചിലര്‍ക്ക് നേരത്തേ നേരത്തേ ജാഫറിനോടുണ്ടായിരുന്നു. തെരുവമ്പറമ്പിലെ അഴിമതിവിഷയം ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തതിലുള്ള വിരോധം ജാഫറിനെതിരെയുണ്ടായിരുന്നുവെന്നും ഈ പ്രശ്‌നം പരിഹരിച്ചതിനുപിന്നാലെയാണ് തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെന്നും ഇവര്‍ വിശദീകരിക്കുന്നു.

