KOYILANDY DIARY.COM

The Perfect News Portal

പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്‌റ്റ്‌ അവാർഡ് കെ. ജയകുമാറിന്

പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്‌റ്റ്‌ ഏർപ്പെടുത്തിയ ഈ വർഷത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് മുൻ ചീഫ് സെക്രട്ടറിയും, സാഹിത്യകാരനുമായ കെ ജയകുമാറിന്. 25000 രൂപയും, ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ജനുവരി 10 ന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ വെച്ച് മന്ത്രി വിഎൻ വാസവൻ അവാർഡ് സമ്മാനിക്കും.

ഡിസംബർ 18 ന് സാഹിത്യ അക്കാദമി അവാർഡും കെ ജയകുമാറിന് ലഭിച്ചിരുന്നു. പിംങ്ഗള കേശിനി എന്ന കവിത സമാഹാരത്തിനു ആണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. മൂന്നംഗ ജൂറിയുടെ പ്രത്യേക പരാമർശവും സാഹിത്യ സംഭാവനയും കണക്കിലെടുത്താണ് കവിത സമാഹാരത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

 

കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാര്‍ കവി, ചലച്ചിത്ര ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. 1952 ഒക്ടോബര്‍ ആറിന് സിനിമാ സംവിധായകനായ എം കൃഷ്ണന്‍ നായരുടെയും സുലോചനയുടെയും മകനായി തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. 1978ല്‍ ഐഎഎസ് നേടിയ അദ്ദേഹം കോഴിക്കോട് ജില്ല കളക്ടര്‍, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍, വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി തുടങ്ങിയ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Advertisements
Share news