എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു: രണ്ടുപേര്‍ക്കായി തിരച്ചില്‍

കാസര്‍ഗോഡ് എരിഞ്ഞിപ്പുഴ പയസ്വിനിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളിൽ ഒരാൾ മരിച്ചു. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകന്‍ റിയാസ് (17) ആണ് മരിച്ചത്. മൃതദേഹം ചെര്‍ക്കള കെ കെ പുറത്തെ സ്വകാര്യ ആശുപത്രിയില്‍. അഷ്റഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍ സമദ് (13) എന്നിവരെയാണ് കാണാതായത്.

കാസർഗോഡ്, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്‌നിരക്ഷാ സംഘം തിരച്ചിൽ നടത്തുന്നു. ബന്ധുക്കളായ ഈ മൂന്നുകുട്ടികളും ശനിയാഴ്ച രാവിലെയാണ് കുളിക്കാനിറങ്ങിയത്. 12 മണിയോടെയാണ് അപകടം.

