കെ. കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു

കീഴരിയൂർ: ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിൻ്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായ ലീഡർ കെ. കരുണാകരൻ്റെ ചരമദിനം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം കോൺൾസ്സ് കമ്മിറ്റി ഓഫീസിന് മുമ്പിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
.

.
യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.കെ ദാസൻ, ശശി പാറോളി മണ്ഡലം ഭാരവാഹികളായ ഒ.കെ കുമാരൻ, ഇ.എം മനോജ്, കെ.എം വേലായുധൻ, എൻ.ടി ശിവാനന്ദൻ, പി എം അബ്ദുറഹിമൻ, ഷിബു മുതുവന, ദീപക് കൈപ്പാട്ട് കുഞ്ഞമ്മദ് മീത്തലെ മാലാടി എന്നിവർ പ്രസംഗിച്ചു.
