KOYILANDY DIARY.COM

The Perfect News Portal

ഭരണഘടനാ ശില്പി ഡോ. അംബേദ്കറെ അവഹേളിച്ചതിൽ സിപിഐ പ്രതിഷേധിച്ചു.

കൊയിലാണ്ടി: ഇന്ത്യൻ പാർലമെൻറിൽ ഭരണഘടനാ ശില്പി ഡോ. അംബേദ്കറെ ആഭ്യന്തര മന്ത്രി അമിത് ഷാ അവഹേളിച്ചതിൽ സിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന പ്രതിഷേധയോഗം സിപിഐ ജില്ലാ കമ്മിറ്റി അംഗം ഇ കെ അജിത് ഉദ്ഘാടനം ചെയ്തു.
.
.
മണ്ഡലം സെക്രട്ടറി അഡ്വ. സുനിൽ മോഹൻ, രമേശ് ചന്ദ്ര എന്നിവർ സംസാരിച്ചു. പി കെ വിശ്വനാഥൻ, രാഗം മുഹമ്മദാലി, ബൈജു എന്നിവർ നേതൃത്വം നൽകി.
Share news