KOYILANDY DIARY.COM

The Perfect News Portal

ട്രെയിനിൽ ടിടിഇക്ക് നേരെ വീണ്ടും കൈയേറ്റം; യാത്രക്കാരൻ പിടിയിൽ

കൊഴിക്കോട്: ട്രെയിനിൽ ടിടിഇക്ക് നേരെ വീണ്ടും കൈയേറ്റം. യാത്രക്കാരൻ പിടിയിൽ. കണ്ണൂരിലേക്ക് പോവുകയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ രാവിലെ 8 മണിയോടെയാണ് സംഭവം. പരപ്പനങ്ങാടിക്കും ഫറോക്കിനും ഇടയില്‍ വെച്ചാണ്, ടി ടി ഇ വിനീത് രാജിനെ ഇയാള്‍ കൈയേറ്റം ചെയ്തത്.

റിസര്‍വേഷന്‍ കോച്ചില്‍ നിന്നും മാറാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൈയേറ്റം ചെയ്തത്. തട്ടിക്കയറിയ പ്രതി, വിനീത് രാജിന്റെ കൈവശമുള്ള ഐ പാഡ് തട്ടിത്തെറിപ്പിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കോഴിക്കോട് റെയില്‍വെ പൊലീസാണ് യാക്കൂബിനെതിരെ കേസെടുത്തത്.

 

അതിനിടെ, ട്രെയിന്‍ യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായ എഴുപത് വയസുകാരന് സിപിആര്‍ നല്‍കുന്ന ടിടിഇയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. ദിവസങ്ങള്‍ക്ക് മുമ്പ് അമ്രാപലി എക്സ്പ്രസിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് വൈറല്‍ ആയത്.

Advertisements
Share news