KOYILANDY DIARY.COM

The Perfect News Portal

കെഎസ്‌എഫ്‌ഇ ലാഭവിഹിതം 35 കോടി രൂപ കൈമാറി

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്‌എഫ്‌ഇ സംസ്ഥാന സർക്കാരിന്‌ ലാഭവിഹിതമായി 35 കോടി രൂപ നൽകി. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന്‌ കമ്പനി ചെയർമാൻ കെ വരദരാജൻ ചെക്ക്‌ കൈമാറി. 2023–24 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമാണ്‌ കൈമാറിയത്‌. തൻവർഷം 489 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

ആകെ വിറ്റുവരവ്‌ 81,751 കോടി രൂപയും. ഈ സാമ്പത്തിക വർഷം ഇതിനകം 90,000 കോടി രുപയുടെ വിറ്റുവരവുണ്ട്‌. ഒരുലക്ഷം കോടി രൂപയാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌. കെഎസ്‌എഫ്‌ഇ എംഡി ഡോ. എസ്‌ കെ സനിൽ, ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ കെ മനോജ്‌, ബി എസ്‌ പ്രീത, ജനറൽ മാനേജർ (ഫിനാൻസ്‌) എസ്‌ ശരത്‌ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

 

Share news