വാഹന മോഷ്ടാക്കളെ പിടികൂടി

കോഴിക്കോട്: വാഹന മോഷ്ടാക്കളെ പിടികൂടി. മലപ്പുറം പുളിക്കൽ സ്വദേശികളായ കൊച്ചാപ്പള്ളി വീട്ടിൽ മുഹമ്മദ് ഷാമിൻ (18), മൂത്തോടിൻ പാണ്ടികശാല വീട്ടിൽ മുഹമ്മദ് ഷാദ് (18), കൂടാതെ പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടി പ്രതികൾ എന്നിവരെയാണ് വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 14.12.2024 തിയ്യതി കോഴിക്കോട് ബീച്ചിൽ KTDC കഫേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന എറണാകുളം സ്വദേശി വിവേകിന്റെ ഹീറോ ഹോണ്ട സ്പ്ലെൻഡർ മോട്ടോർസൈക്കിൾ മോഷണം പോയതിനെ തുടർന്ന്, വെള്ളയിൽ പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരവെ നിരവധി സിസിടിവി ദൃശ്യങ്ങളുടെയും, മറ്റും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നാല് പ്രതികളെയും തിരിച്ചറിഞ്ഞത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രായപൂർത്തിയാവാത്ത പ്രതികളെ നോട്ടീസ് നൽകി വിടുകയും മറ്റു രണ്ട് പ്രതികളെ വെള്ളയിൽ എസ് ഐ സജി ഷിനോബ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
