വയോധികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികൾ പിടിയിൽ

കോഴിക്കോട്: വയോധികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മൊബൈൽ ഫോൺ മോഷ്ടിച്ച് വിൽപന നടത്തിയ കേസ്സിലെ പ്രതികളായ കൂത്തുപറമ്പ് മലബാർ സ്വദേശി സഫ്നസ് (28), കക്കോടി പുറ്റ് മണ്ണിൽ സ്വദേശി റഫീഖ് മൻസിലിൽ റഫീഖ് (22) എന്നിവർ എലത്തൂർ പോലീസിന്റെ പിടിയിലായി. 13.12.2024 തിയ്യതി പുലർച്ചെ പുതിയങ്ങാടി മാക്കഞ്ചേരിപ്പറമ്പ് വീട്ടിൽ ഭാരതി എന്ന വയോധികയുടെ വീടിന്റെ കിടപ്പുമുറിയിലേക്ക് പ്രതികളിൽ ഒരാൾ അതിക്രമിച്ച് കയറിവന്ന് പരാതിക്കാരിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മുറിയുടെ കട്ടിലിന്റെ മുകളിൽ ഉണ്ടായിരുന്ന Samsung കമ്പനിയുടെ മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു.

ഈ കാര്യത്തിന് പരാതികിട്ടിയ ഉടനെ എലത്തൂർ പോലീസ് വിവിധ CCTV Footage -കൾ പരിശോധിച്ച് പ്രതികളെ മനസ്സിലാക്കുകയും, പ്രതികളായ സഫ്നസിനെ കണ്ണൂരിൽ നിന്നും, റഫീഖിനെ വീട്ടിൽനിന്നും എലത്തൂർ പോലീസ് സ്റ്റേഷൻ SI മാരായ മുഹമ്മദ് സിയാദ്, സുരേഷ് കുമാർ, SCPO ബിജു, റെനീഷ്, CPO അതുൽ എന്നിവർ ചേർന്ന് പിടികൂടി. കസ്റ്റഡിയിൽ എടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
