KOYILANDY DIARY.COM

The Perfect News Portal

12ാ-ാംമത് കരാട്ടെ എക്സാമിനേഷനും, ബെൽറ്റ് ദാനവും സംഘടിപ്പിച്ചു

ജപ്പാനീസ് ഷോട്ടോകാൻ കരാട്ടെ & മാർഷൽ ആർട്സ് അക്കാദമിയുടെ 12ാമത് കരാട്ടെ എക്സാമിനേഷനും, ബെൽറ്റ് ദാനചടങ്ങും കാപ്പാട് ദിശയിൽ നടന്നു. ഇന്ത്യ – ലണ്ടൻ- പാരീസ് സൈക്കിൾ എക്സ് പെഡിഷനിലൂടെ വേൾഡ് ബുക്ക് ഓഫ് റിക്കോഡ്സ് ഉടമയായ ഫായിസ് അഷ്റഫ് അലി പ്രോഗ്രാം ഉൽഘാടനം ചെയ്തു.
.
.
മാപ്പിള കലാ രംഗത്ത് മികച്ച സംഭാവനകളർപ്പിച്ച  നാസർ കാപ്പാടിനെയും, സീനിയർ ജേണലിസ്റ്റ് പി.പി. മൂസയെയും പരിപാടിയിൽ ആദരിച്ചു. ചീഫ് ഇൻസ്ട്രക്ടർ രാജൻ എം കാപ്പാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി. ഇസ്മായിൽ സ്വാഗതവും രതീഷ് കാപ്പാട് നന്ദിയും പറഞ്ഞു.
Share news