വയനാട് വിരുദ്ധ നയത്തിനെതിരെ സിപിഐ പന്തം കൊളുത്തി പ്രതിഷേധിച്ചു

കേന്ദ്ര സർക്കാരിൻ്റെ വയനാട് വിരുദ്ധ നയത്തിനെതിരെ സിപിഐ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ഇ.കെ. അജിത്ത്, കെ.എസ്. രമേഷ് ചന്ദ്ര, പി. കെ. വിശ്വനാഥൻ, ബാബു പഞ്ഞാട്ട്, സജീവൻ കെ കെ, പി.വി, രാജൻ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി ആഹ്വാനംചെയ്ത സമരത്തിൻ്റെ ഭാഗമായാണ് കൊയിലാണ്ടിയിലും പ്രതിഷേധം സംഘടിപ്പിച്ചത്.
