KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് കാർ ഇടിച്ചുകയറി: മൂന്ന് പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് കാർ ഇടിച്ചുകയറി. മൂന്ന് പേർക്ക് പരിക്കേറ്റു. മലപ്പുറം എവി സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ല എന്നാണ് വിവരം.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന കുട്ടികൾക്കിടയിലേക്ക് കാറിടിച്ചുകയറിയാണ് അപകടമുണ്ടായത്. കാറിന് അമിത വേ​ഗമുണ്ടായിരുന്നുല്ല എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാർ നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചുകയറിയതാണെന്നാണ് നി​ഗമനം. കുട്ടികളെ ഇടിച്ചതിന് ശേഷം കാർ മറ്റൊരു കാറിലിടിച്ചു.

Share news