KOYILANDY DIARY.COM

The Perfect News Portal

പയറ്റുവളപ്പിൽ ഭാഗത്ത് തെരുവുനായകളുടെ അക്രമത്തിൽ രണ്ടുപേർക്ക് പരിക്ക്

കൊയിലാണ്ടി നഗരസഭ 33-ാം വാർഡിൽ തെരുവ് നായകളുടെ അക്രമത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പയറ്റുവളപ്പിൽ, എമച്ചംകണ്ടി, കൊരയങ്ങാട് തെരുവ് ഭാഗങ്ങളിലാണ് തെരുവ് നായകളുടെ ശല്യം രൂക്ഷമായത്. കണ്ടോത്ത് റിയാസ് മനസ്സിൽ ഹുസൈൻ കോയ എന്ന വയോധികനും മറ്റൊരാൾക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം കൊരയങ്ങാട് തെരുവിൽ വെച്ച് ഒരു വിദ്യാർത്ഥിയെ തെരുവുനായ അതിക്രൂരമായി കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻപോലും തിരിച്ചു ലഭിച്ചത്. പരിക്കേറ്റയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
.
.
സംഭവത്തിൽ നഗരസഭാ അധികാരികൾ നോക്കുകുത്തിയായിരിക്കുകയാണെന്ന് കൌൺസിലർ മനോജ് പയറ്റുപളപ്പിൽ പറഞ്ഞു. ഈ സ്ഥിതി തുടരുകയാണെങ്കിൽ വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് മനോജ് പറഞ്ഞു.
.
ഇതിനെതിരെ നഗരസഭയുടെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാവണമെന്നും, അടഞ്ഞുകിടക്കുന്ന എബിസി സെന്ററുകൾ ഉടൻ തുറന്നു പ്രവർത്തിപ്പിച്ച് തെരുവ് നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്ന നടപടികൾ പുനരാരംഭിക്കണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും കൗൺസിലർ മനോജ് പയറ്റ് വളപ്പിൽ അഭിപ്രായപ്പെട്ടു.
Share news