KOYILANDY DIARY.COM

The Perfect News Portal

പോക്സോ കേസിലെ പ്രതി അറസ്റ്റിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ മട്ടന്നൂർ എയർപോർട്ടിൽ നിന്നും കസബ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫ് (26) നെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
2022 മുതൽ സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കോഴിക്കോടുള്ള പ്രമുഖ ഹോട്ടലിൽ വെച്ചും, വയനാട്ടിലെ വിവിധ റിസോട്ടുകളിൽ വെച്ചും പലതവണ പീഡിപ്പിക്കുകയും, വിദ്യാർത്ഥിനിയുടെ 5 പവൻ സ്വർണ്ണം കൈക്കലാക്കുകയും, തുടർന്ന് പെൺകുട്ടി ഗർഭിണിയാണന്ന് അറിഞ്ഞപ്പോൾ പ്രതി വിദേശത്തേക്ക് കടന്നുകളയുകയുമായിരുന്നു.
പ്രതി വിദേശത്താണന്ന് മനസ്സിലാക്കിയ കസബ പോലീസ് പ്രതിക്കെതിരെ LOC പുറപ്പെടുവിക്കുകയും ഇന്നലെ കണ്ണൂർ എയർപോർട്ടിൽ ഇറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെയ്ക്കുകയും കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാറിന്റെ നിർദേശപ്രകാരം ASI സജേഷ്, SCPO മാരായ സുമിത് ചാൾസ്, മുഹമ്മദ് സക്കറിയ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.
Share news