KOYILANDY DIARY.COM

The Perfect News Portal

കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ട കർമ്മ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല എം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലേയും വിദ്യാർത്ഥി പ്രതിനിധികളും അദ്ധ്യാപകരും പങ്കെടുത്തു. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഹരിത സഭ സംഘടിപ്പിച്ചത്.
കുട്ടികളുടെ പാനൽ പ്രതിനിധികൾ സഭ നിയന്ത്രിച്ചു. സെക്രട്ടറി ടി. അനിൽകുമാർ, വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അതുല്യ ബൈജു, എച്ച്ഐ വന്ദന, പ്രധാന അദ്ധ്യാപകനായ സതീഷ് കുമാർ, BRC പ്രതിനിധി വികാസ്, ശുചിത്വ മിഷൻ കോഡിനേറ്റർ ആഷിത തുടങ്ങിയവർ സംസാരിച്ചു. 
Share news