കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സന്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി പഞ്ചായത്തിലെ പൊതു ശ്മശാനം പ്രവര്‍ത്തന ക്ഷമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ ആവിശ്യമുയര്‍ന്നു. 6 മാസത്തോളമായി അറ്റകുറ്റപണിക്കായി അടഞ്ഞ് കിടക്കുന്നതു കാരണം പൊതുജനത്തിന് കടുത്ത പ്രയാസം നേരിടുന്നതായി ഇത് സംബന്ധിച്ച പ്രത്യേക പ്രമേയത്തിലൂടെ സമിതി അംഗം വി.കെ ഇബ്രാഹിം കുട്ടി ആവിശ്യപ്പെട്ടു.

ചക്കിട്ടപ്പാറ പെരുണ്ണാമുഴി വൈദ്യുതി നിലയത്തിലെ ടര്‍ബൈനുകളുടെ തകരാര്‍ പരിഹരിച്ച് വൈദ്യുതി ഉല്‍പ്പാദനം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കാന്‍ ആവിശ്യമുയര്‍ന്നു. ആറ് മെഗാവാട്ട് വൈദ്യുതി ഉള്‍പ്പാദന ശേഷിയുള്ള നിലയത്തില്‍ മൂന്ന് മെഗാവാട്ടിന്റെ ഒര് ടര്‍ബൈന്‍ തകരാര്‍ കണ്ടെത്തിയതായും, ഇത് പരിഹരിക്കാത്തതിനാല്‍ ഡാമില്‍ അതികമായുള്ള വെള്ളം സ്പില്‍വെ വഴി ഒഴുക്കി കളയുകയാണെന്ന് ഇത് സംബന്ധിച്ച് വിഷയം അവതരിപ്പിച്ച് രാജന്‍ വര്‍ക്കി സമിതി അംഗം യോഗത്തില്‍ പറഞ്ഞു.


യോഗത്തില്‍ തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, സമിതി അംഗങ്ങളായ ഇ.കെ അജിത്ത്, എം.കെ മുരളീധരന്‍, രാജേഷ് കീഴരിയൂര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. തഹസില്‍ദാര്‍ ജയശ്രീ എസ് വാര്യര്‍ സ്വാഗതം പറഞ്ഞു.

