KOYILANDY DIARY.COM

The Perfect News Portal

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കണം: ഐഎൻഎൽ

കൊയിലാണ്ടി: ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു. മതേതര ഇന്ത്യക്ക് കളങ്കം ഉണ്ടാക്കിയ ബാബരി മസ്ജിദ് തകർച്ചയ്ക്ക് കാരണക്കാരായ കോൺഗ്രസിന്റെ നേതാവ് വി ഡി സതീശൻ തന്നെയാണ് ഇപ്പോഴും മുനമ്പം വഖഫ്ഭൂമി പ്രശ്നം ഉയർത്തിക്കൊണ്ട് ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ശ്രമിക്കുന്നത്. മുനമ്പം വഖഫ് ഭൂമി പ്രശ്നം നിയമ പരമായി പഠിച്ചു പറയേണ്ടതാണ്. 

ഐഎൻഎൽ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബാബരി മസ്ജിദ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.  മണ്ഡലം പ്രസിഡണ്ട് പി എൻ കെ അബ്ദുല്ലയുടെ  അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ഒ പി അബ്ദുറഹിമാൻ, NYL ജില്ലാ പ്രസിഡണ്ട് സിറാജ് മൂടാടി, ഖാലിദ് പയ്യോളി, അഷറഫ് കൊയിലാണ്ടി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇസ്മായിൽ സ്വാഗതവും അമീറലി നന്ദിയും പറഞ്ഞു. 

Share news